ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്ക് 7.05 കോടി

ഫാം ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിനാണ് കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് എന്ന പദ്ധതിക്ക് തുടക്കമിട്ടത്.
7.05 crore for responsible tourism projects
മന്ത്രി പി.എം. മുഹമ്മദ് റിയാസ്.
Updated on

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 70,576,797 രൂപ അനുവദിച്ചു. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതികളgടെ ലക്ഷ്യം. ആര്‍ടി ഫെസ്റ്റ് 2025-26 (2.85 കോടി), കേരള ഹോം സ്റ്റേ ആന്‍ഡ് റൂറല്‍ ടൂറിസം മീറ്റ് (ഒരു കോടി), റെസ്‌പോണ്‍സിബിള്‍/റസിലിയന്‍റ് ടൂറിസം ഡെസ്റ്റിനേഷന്‍സ് 2025-26' (~1,57,58,779), പങ്കാളിത്ത ടൂറിസം വികസന പദ്ധതി (~93,77,718), മൂന്നാര്‍ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷന്‍ (~50 ലക്ഷം), മുണ്ടക്കൈ-ചൂരല്‍മല തൊഴില്‍ പരിശീലനം (~13,58,300), എക്‌സ്പീരിയന്‍സ് എത്ത്നിക്/ലോക്കല്‍ ക്യുസീന്‍ നെറ്റ്‌വര്‍ക്ക്-കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് (~5 ലക്ഷം) എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിലെ വിവിധ യൂണിറ്റുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സംരംഭകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയു‌ള്ള ഫെസ്റ്റും യൂണിറ്റുകളുടെ സംഗമവും പ്രചാരണ- വിപണന മേളയും ഉൾപ്പെട്ടതാണ് ആര്‍ടി ഫെസ്റ്റ്. സഞ്ചാരികളെ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്‍റുമാരുമായി ബന്ധപ്പെടുത്തുന്നതിനും റൂറല്‍ ടൂറിസവും ഹോംസ്റ്റേയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് "കേരള ഹോം സ്റ്റേ ആന്‍ഡ് റൂറല്‍ ടൂറിസം മീറ്റ്' എന്ന പേരില്‍ മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

ബാക്ക് ടു നാച്ച്വര്‍ ബാക്ക് ടു റൂട്ട്‌സ്, സ്ത്രീ സൗഹൃദ വിനോദസഞ്ചാര പദ്ധതി, സുവനീര്‍ നെറ്റ്‌വര്‍ക്ക് പദ്ധതി എന്നിവ "റെസ്‌പോണ്‍സിബിള്‍/റസിലിയന്‍റ് ടൂറിസം ഡെസ്റ്റിനേഷന്‍സ് 2025-26ൽ' ഉള്‍പ്പെടുന്നു. ഫ്രഷ് അപ്പ് ഹോംസ് , ജെന്‍ഡര്‍ ഓഡിറ്റ്, വനിതാ സൗഹൃദ ടൂറിസം നയം ആവിഷ്കരിക്കൽ, വനിതാ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയവയാണ് വനിതാ സൗഹൃദ ടൂറിസത്തിന് കീഴിലെ പ്രധാന പരിപാടികള്‍.

തനത് കേരളീയ വിഭവങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാരായ വീട്ടമ്മമാരെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് വരുമാനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് എക്‌സ്പീരിയന്‍സ് എത്‌നിക്/ലോക്കല്‍ ക്യുസീന്‍ നെറ്റ്‌വര്‍ക്ക്. ഫാം ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിനാണ് കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് എന്ന പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് പി.എ. മുഹമ്മദ് റിയാസ് ടൂറിസം മന്ത്രി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com