70-ാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച്ച; മത്സരിക്കാനൊരുങ്ങി 72 വള്ളങ്ങൾ

19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും
70th Nehru Trophy Boat Race on Saturday; 72 boats ready to compete
70-ാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച്ച; മത്സരിക്കാനൊരുങ്ങി 72 വള്ളങ്ങൾ
Updated on

ആലപ്പുഴ: 70-ാമത് വള്ളംകളി ശനിയാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. വയനാട് ഉരുൾപൊട്ടലിനു പിന്നാലെ വേണ്ടെന്നുവച്ച വള്ളംകളി ഒന്നരമാസം വൈകിയാണ് നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും.

ഉച്ചക്ക് ശേഷമാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ. 5 ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ. തുടർച്ചയായ 5-ാം വിജയത്തിനായി പള്ളാതുരുത്തി ബോട്ട് ക്ലബ് പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ശനിയാഴ്ച്ച ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി പ്രഖ‍്യാപിച്ചു. ഓഫീസുകൾക്കും വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവധിച്ച് ഉത്തരവായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com