കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ കൂറ്റൻ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവന്‍ കെട്ടുകാളയാണ് മറിഞ്ഞത്. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാള വീണത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറിഞ്ഞ കെട്ടുകാള കാലഭൈരവന്‍റെ ശിരസിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവ കൊണ്ടു നിര്‍മിച്ച കാലഭൈരവന്‍റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.