പാടശേഖരത്തിലെ ചതുപ്പിൽ വയോധികൻ മരിച്ച നിലയിൽ

പാടശേഖരത്തിലെ ചതുപ്പിൽ വയോധികൻ മരിച്ച നിലയിൽ

തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്
Published on

കോട്ടയം: കോട്ടയം മണർകാട് നാലുമണിക്കാറ്റ് വിശ്രമ കേന്ദ്രത്തിന് സമീപം പാടശേഖരത്തിലെ ചതുപ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് കുഴിപ്പുരയിടം ചേലാകുന്ന് ഔസേഫ് യോഹന്നാന്‍റെ(76) മൃതദേഹമാണ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

നാലു മണിക്കാറ്റിന് സമീപമുള്ള ഷാപ്പിന് പിന്നിലുള്ള പാടശേഖരത്തിൽ ചെളിക്കുള്ളിൽ താഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. യോഹന്നാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ യോഹന്നാൻ നാലു മണിക്കാറ്റിലെ ഷാപ്പിൽ എത്തിയിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി. മണർകാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിശോധക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

logo
Metro Vaartha
www.metrovaartha.com