

കെ. മുരളീധരൻ
File
കോഴിക്കോട്: രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 77 പേരുണ്ടെന്ന് ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. 58 ആരോഗ‍്യപ്രവർത്തകരും 14 കുടുംബാംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
2 പേർ ഹൈറിസ്ക് പട്ടികയിലാണെന്ന് മന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. നിലവിൽ ആർക്കും രോഗലക്ഷണമില്ലെന്നും മന്ത്രി വ‍്യക്തമാക്കി. അതിനാൽ കണ്ടൈൻമെന്‍റ് സോണുകളായി തിരിക്കേണ്ടതില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രോഗബാധിതന്‍റെ റൂട്ട് മാപ്പ് തയാറാക്കിയതായി ജില്ലാ കലക്റ്റർ അറിയിച്ചു.