

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനല്‍ക്കാല വൈദ്യുതി ഉപയോഗം വര്‍ധിച്ചേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്. അന്നു പ്രതിദിന ഉപയോഗം 9.74 കോടി യൂണിറ്റും പ്രതിമാസ ഉപയോഗം 302 കോടി യൂനിറ്റുമായിരുന്നു. ഇത് ഇക്കൊല്ലം മാര്‍ച്ചില്‍ യഥാക്രമം 11.17 കോടിയും 324.3 കോടിയും യൂനിറ്റാകുമെന്നു കരുതുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ 9.50 കോടി യൂനിറ്റായിരുന്ന പ്രതിദിന ഉപയോഗം ഇത്തവണ 11.17 കോടി യൂനിറ്റും പ്രതിമാസ ഉപയോഗം 285 കോടി യൂനിറ്റില്‍ നിന്ന് 335 കോടി യൂനിറ്റുമാകുമെന്നു കെഎസ്ഇബി കണക്കുകൂട്ടുന്നു.
നിലവില്‍ ഈ മാസത്തെ പ്രതിദിന ശരാശരി 8.8 കോടി യൂനിറ്റാണ്. നിലവില്‍ അണക്കെട്ടുകളില്‍ വേനല്‍ക്കാല ആവശ്യത്തിന് പര്യാപ്തമായത്ര വെള്ളമുണ്ടെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.