

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്
സന്നിധാനം: സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ 8 പേർക്ക് പരുക്ക്. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന‍്യം കൊണ്ടുപോകുന്ന ട്രാക്റ്റർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ഒരു മലയാളിയും 5 ആന്ധ്ര സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടത്.