മണികണ്ഠൻ ചാൽ ചപ്പാത്തിന് സമീപം 8 ലിറ്റർ വാറ്റ് ചാരായം കണ്ടെത്തി

കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.
8 liters of vat of liquor found near Manikandan Chaal Chappath

മണികണ്ഠൻ ചാൽ ചപ്പാത്തിന് സമീപം 8 ലിറ്റർ വാറ്റ് ചാരായം കണ്ടെത്തി

Updated on

കോതമംഗലം: കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കോതമംഗലം താലൂക്ക്, കുട്ടമ്പുഴ വില്ലേജിൽ, മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നും ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ വാറ്റ് ചാരായം കണ്ടെത്തി.

കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു. പകൽ സമയത്തു പോലും കാട്ടാനകളുടെ ശല്യമുള്ള വനപ്രദേശത്ത് നിന്നാണ് വാറ്റ് ചാരായം കണ്ടെടുത്തത്.

മണികണ്ഠൻ ചാൽ പ്രദേശത്തുള്ള ആദിവാസി ഊരുകളിൽ വിൽപ്പന നടത്തുന്നത്തിനായി സൂക്ഷിച്ച ചാരായമാണ് കണ്ടെടുത്തത്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി എക് സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com