

തിരുവനന്തപുരത്ത് മരം ദേഹത്തേക്കു വീണ് 8 വയസുകാരി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം ദേഹത്തേക്കു വീണ് ഒന്നാം ക്ലാസുകാരി മരിച്ചു. നാവായികുളം സ്വദേശികളായ സഹദ്-ദമ്പതികളുടെ മകൾ റുക്സാനയാണ് മരിച്ചത്. ഒന്നര വയസുകാരിയായ അനുജത്തിയെ രക്ഷിക്കുന്നതിനിടെയാണ് റുക്സാനയുടെ ദേഹത്തേക്ക് മരം വീണത്.
ഞായറാഴ്ച രാവിലെ പറമ്പിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. അനുജത്തിയുടെ ദേഹത്തേക്ക് മരം വീഴുന്നത് കണ്ട് റുക്സാന കുട്ടിയെ തള്ളി മാറ്റിയപ്പോൾ റുക്സാനയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. അപകടത്തിൽ നിന്നും രണ്ടര വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.