അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്ത് രണ്ടാം ക്ലാസുകാരൻ ജീവനൊടുക്കി

ട്യൂഷനിടെ ഇരട്ട സഹോദരനായ ശ്രാവണിനൊപ്പം ചേർന്ന് ബഹളം വച്ചതിന് ശ്രേയസിനെ അമ്മ വഴക്കു പറഞ്ഞിരുന്നു.
8 year old boy commit suicide

ശ്രേയസ്

Updated on

തിരുവനന്തപുരം: അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്ത് എട്ടു വയസുകാരൻ ജീവനൊടുക്കി. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം. അക്കരവിള വീട്ടിൽ പ്രമോദിന്‍റെയും മിനിയുടെയും മകൻ ശ്രേയസ് (8) ആണ് മരിച്ചത്. മണക്കൽ എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്. ട്യൂഷനിടെ ഇരട്ട സഹോദരനായ ശ്രാവണിനൊപ്പം ചേർന്ന് ബഹളം വച്ചതിന് ശ്രേയസിനെ അമ്മ വഴക്കു പറഞ്ഞിരുന്നു.

തൊട്ടു പിന്നാലെ കുട്ടി മുറിയിൽ കയറി വാതിൽ അടച്ചു. ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com