

ആദിനാഥ്
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് മുന്നില്‍വെച്ച് പാമ്പ് കടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്‍റെയും, അഥിദി സത്യന്‍റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വീടിന്‍റെ മുന്‍ഭാഗത്തെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടുകയായിരുന്നു.
തുടര്‍ന്ന് പാമ്പ് കടിക്കുകയായിരുന്നു. പാമ്പിന്‍റെ കടിയേറ്റന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ എത്തിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകവെ രാത്രി 11 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. ജനാര്‍ദനപുരം ഗവ. എം.വി.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്.