കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിന് അറസ്റ്റിലായി, 65കാരൻ തൂങ്ങിമരിച്ച നിലയിൽ‌

മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്
65 years old died by suicide in kasargod

കഴക്കൂട്ടത്തെ നാലുവയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

representative image

Updated on

കാസർകോട്: ‌‌കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ബുധനാഴ്ച രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് ഇയാൾ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർകോട്ടേക്കു വരികയായിരുന്ന ബസ്സിന് നേരെ തലപ്പാടിയിൽ വച്ച് ഹമീദ് അലി കല്ലെറിയുകയായിരുന്നു. തുടർന്ന് ബസ്സിന്‍റെ പിൻഭാഗത്തെ ചില്ല് തകർന്നു.

കല്ലേറ് നടന്നത് കർണാടകയിൽ ആയതിനാൽ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടകയിലെ ഉള്ളാൽ പൊലീസിനു കൈമാറി. കേസ് രജിസ്റ്റർ ചെയ്ത ഉള്ളാൽ പൊലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com