കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; പൂജാരിക്ക് 45 വർഷം തടവും പിഴയും

കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു
കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; പൂജാരിക്ക് 45 വർഷം തടവും പിഴയും
Updated on

കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 83 കാരനായ പൂജാരിക്ക് 45 വർഷം കഠിത തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയം പേരൂർ സ്വദേശി പുരുഷോത്തമനെയാണ് ഏറണാകുളം കോടതി ശിക്ഷിച്ചത്. 

കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരായെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2019-2020 കാലഘട്ടത്തിലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ പൊലീസ്  കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

പോക്സോ കേസ് ഉൾപ്പെടെ 10 ഓളം കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com