സംസ്ഥാനത്ത് വി​വി​ധ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ബുധനാഴ്ച 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാമനിർദേശ പത്രിക സമർപ്പിച്ചു

മാ​ര്‍ച്ച് 28 ന് ​നാ​മ​നി​ർദേശ പ​ത്രി​കാ സ​മ​ര്‍പ്പ​ണം തു​ട​ങ്ങി​യ​തു മു​ത​ല്‍ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ആ​കെ 143 സ്ഥാ​നാ​ർഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്
സംസ്ഥാനത്ത് വി​വി​ധ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ബുധനാഴ്ച  87 സ്ഥാ​നാ​ർ​ഥി​ക​ൾ നാമനിർദേശ പത്രിക സമർപ്പിച്ചു
file

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ന്ന് 87 സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ നി​ർ​ദേശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു. പ​ല സ്ഥാ​നാ​ർ​ഥി​ക​ളും ഒ​ന്നി​ൽ കൂ​ടു​ത​ൽ നാ​മ നി​ർ​ദേശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ആ​കെ 152 പ​ത്രി​ക​ക​ൾ ഇ​ന്ന് മാ​ത്രം ല​ഭി​ച്ചു.

നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക​ളു​ടെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വി​വ​രം:

തി​രു​വ​ന​ന്ത​പു​രം- 5

ആ​റ്റി​ങ്ങ​ല്‍- 7

കൊ​ല്ലം- 5

പ​ത്ത​നം​തി​ട്ട- 6

മാ​വേ​ലി​ക്ക​ര- 3

ആ​ല​പ്പു​ഴ- 7

കോ​ട്ട​യം- 11

ഇ​ടു​ക്കി-10

എ​റ​ണാ​കു​ളം- 7

ചാ​ല​ക്കു​ടി- 6

തൃ​ശൂ​ര്‍- 13

ആ​ല​ത്തൂ​ര്‍- 4

പാ​ല​ക്കാ​ട്- 4

പൊ​ന്നാ​നി- 7

മ​ല​പ്പു​റം- 9

കോ​ഴി​ക്കോ​ട്- 9

വ​യ​നാ​ട്- 7

വ​ട​ക​ര- 5

ക​ണ്ണൂ​ര്‍-17

കാ​സ​ര്‍കോ​ട്- 10

മാ​ര്‍ച്ച് 28 ന് ​നാ​മ​നി​ർദേശ പ​ത്രി​കാ സ​മ​ര്‍പ്പ​ണം തു​ട​ങ്ങി​യ​തു മു​ത​ല്‍ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ആ​കെ 143 സ്ഥാ​നാ​ർഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​കെ ല​ഭി​ച്ച​ത് 234 നാ​മ​നി​ർദേശ പ​ത്രി​ക​ക​ളാ​ണ്. ഇ​തു​വ​രെ ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ര്‍ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​ത് കൊ​ല്ല​ത്തും തൃ​ശൂ​രു​മാ​ണ് (11 വീ​തം). കാ​സ​ര്‍കോ​ടും ക​ണ്ണൂ​രും 10 സ്ഥാ​നാ​ര്‍ഥി​ക​ള്‍ നാ​മ​നി​ര്‍ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കു​റ​ച്ച് സ്ഥാ​നാ​ര്‍ഥി​ക​ള്‍ നാ​മ​നി​ര്‍ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ലാ​ണ്(3). നാ​മ​നി​ര്‍ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി നാ​ളെ​യാ​ണ്. രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്ന് വ​രെ പ​ത്രി​ക​ക​ള്‍ സ​മ​ര്‍പ്പി​ക്കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഏ​പ്രി​ല്‍ 5 ന് ​ന​ട​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com