"ദിവസവും 87 പേർക്ക് പിഎസ്‌സി വഴി ജോലി ലഭിക്കുന്നുണ്ട്"; അഭിമാനകരമെന്ന് പിണറായി വിജയൻ

ഈ മുന്നേറ്റം നമുക്ക് തുടരാമെന്നും പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നു.
"87 people get jobs through PSC every day"; Pinarayi Vijayan says

മുഖ്യമന്ത്രി പിണറായി വിജയൻ

file image

Updated on

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതര വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഓരോ ദിവസവും ശരാശരി 87 പേർക്ക് പിഎസ്‌സി വഴി സർക്കാർ ജോലി ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മൊത്തം 3,02,202 നിയമനങ്ങൾ നടത്തി. സർക്കാർ ജോലി എന്നത് ഒരു വരുമാനമാർഗം മാത്രമല്ല, അത് അഭ്യസ്തവിദ്യരായ യുവാക്കളുടെ സ്വപ്നം കൂടിയാണ്.

അഴിമതിരഹിതവും സുതാര്യവുമായ പിഎസ്‌സി സംവിധാനത്തിലൂടെ അത് ഉറപ്പാക്കാൻ ഈ സർക്കാരിന് കഴിഞ്ഞെന്നത് അഭിമാനകരമായ നേട്ടമാണ്.

യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഈ മുന്നേറ്റം നമുക്ക് തുടരാമെന്നും പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com