ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും; ജാഗ്രതാ നിർദേശം

വെള്ളിയാഴ്ചയോടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്
repairs at idukki hydropower plant

ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കും; ജാഗ്രതാ നിർദേശം

Updated on

ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൽവ് ഉടൻ തുറക്കാനാണ് തീരുമാനം. ഇതിനായി ജനറേറ്ററുകളുടെ പ്രവർത്തനം ആരംഭിച്ചു. പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറച്ചു. വെള്ളിയാഴ്ചയോടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

നിലവിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഇതോടെ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പവർ ഹൗസിൽ നിന്നുള്ള കനാലിലൂടെ എത് സമയത്തും വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കാനാണ് നീക്കം.

ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഇടുക്കി ജല വൈദ്യുതി നിലയത്തില്‍ നവംബര്‍ 12 മുതല്‍ വൈദ്യുതോത്പാദനം നിർത്തിവെച്ചിരുന്നു. കമ്മീഷനിങിന് ശേഷമുളള ദൈർഘ്യമേറിയ അറ്റകുറ്റപ്പണിയാണ മൂലമറ്റം ജലവൈദ്യുതി നിലയത്തിൽ നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com