യാത്രക്കാരനെന്നു പറഞ്ഞ് ഗതാഗതമന്ത്രിയുടെ കോൾ; പിന്നാലെ 9 കണ്ടക്‌റ്റർമാർക്ക് സ്ഥലംമാറ്റം

മന്ത്രിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാത്ത, വനിതകൾ അടക്കമുള്ള കണ്ടക്‌റ്റർമാരെയാണ് സ്ഥലംമാറ്റിയത്
9 conductor transferred in ksrtc

യാത്രക്കാരനെന്ന് പറഞ്ഞ് ഗതാഗതമന്ത്രിയുടെ കോൾ; പിന്നാലെ 9 കണ്ടക്‌റ്റർമാർക്ക് സ്ഥലം മാറ്റം

Updated on

തിരുവനന്തപുരം: ഒൻപത് കെഎസ്ആർടിസി കണ്ടക്‌റ്റർമാർക്ക് സ്ഥലം മാറ്റം. യാത്രക്കാരനെന്ന് പറഞ്ഞ് കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് വിളിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന് കൃത്യമായ മറുപടി നൽകാത്ത കണ്ടക്‌റ്റർമാരെയാണ് സ്ഥലംമാറ്റിയത്. ഇതിൽ വനിതാ ജീവനക്കാരും ഉൾപ്പെടുന്നു.

യാത്രക്കാർ സാധാരണയായി ചോദിക്കാറുള്ള ചില കാര്യങ്ങളെക്കുറിച്ചും ബസിന്‍റെ സമയങ്ങളെക്കുറിച്ചുമൊക്കെയാണ് മന്ത്രി ചോദിച്ചത്. ഇതിനു കൃത്യമായി ഉത്തരം നൽകാതിരിക്കുകയും, ദേഷ്യത്തോടെ പെരുമാറുകയും ചെയ്ത കണ്ടക്‌റ്റർമാർക്കെതിരേയാണ് നടപടിയെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com