ഒമ്പതാം ക്ലാസ് വിദ‍്യാർഥിയുടെ ആത്മഹത‍്യ; സസ്പെൻഷനിലുള്ള പ്രധാന അധ‍്യാപികയെ തിരിച്ചെടുത്തു, പരാതി നൽകി കുടുംബം

പ്രധാന അധ‍്യാപികയായ യു. ലിസിക്കെതിരായ നടപടിയാണ് സ്കൂൾ മാനേജ്മെന്‍റ് പിൻവലിച്ചത്.
9th class student suicide case palakkad updates

അർജുൻ

Updated on

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ‍്യാർഥി ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിലുള്ള പ്രധാന അധ‍്യാപികയെ തിരിച്ചെടുത്തു. അധ‍്യാപികയായ യു. ലിസിക്കെതിരായ നടപടിയാണ് സ്കൂൾ മാനേജ്മെന്‍റ് പിൻവലിച്ചത്.

ആരോപണ വിധേയായ അധ‍്യാപികയെ ന‍്യായീകരിച്ച് സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലിസിക്കെതിരേ സ്കൂൾ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിദ‍്യാർഥിയുടെ കുടുംബം വിദ‍്യാഭ‍്യാസ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. നിലവിലെ അന്വേഷണം പൂർത്തിയാകുന്നതു വരെ സസ്പെൻഷൻ തുടരണമെന്നാണ് കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com