തൃശൂരിൽ മുണ്ടിനീര് ചികിത്സക്കെത്തിയ അഞ്ചു വയസുകാരന് നൽകിയത് പ്രഷറിന്റെ ഗുളിക

കുട്ടിയുടെ അച്ഛൻ ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി
തൃശൂരിൽ മുണ്ടിനീര് ചികിത്സക്കെത്തിയ അഞ്ചു വയസുകാരന് നൽകിയത് പ്രഷറിന്റെ ഗുളിക
symbolic image
Updated on

തൃശൂർ: കുടുംബാരോഗ്യകേന്ദ്രത്തിൽ മുണ്ടിനീര് ചികിത്സക്കെത്തിയ അഞ്ചു വയസുകാരന് നൽകിയത് പ്രഷറിന്റെ ഗുളിക. വരന്തരപ്പിള്ളി കലവറക്കുന്നിൽ മേയ് മൂന്നിനാണ് സംഭവം.

ഡോക്ടര്‍ എഴുതിയ മരുന്നിന് പകരം ഫാർമസിയിൽനിന്ന് മുതിര്‍ന്നവര്‍ക്കുള്ള ശക്തികൂടിയ പ്രഷറിന്റെ മരുന്നാണ് നൽകിയത്. കുട്ടിയുടെ അച്ഛൻ പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പില്‍ കബീർ ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്‍കി.

ഫാർമസിയിൽ നിന്ന് നൽകിയ മരുന്ന് കഴിച്ച കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യനില മെച്ചപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com