എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറി

2026 ജൂൺ വരെയാവും കാലാവധി
A Jayathilak is the next Chief Secretary

എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി

Updated on

തിരുവനന്തപുരം: എ. ജയതിലക് ഐഎഎസ് കേരളത്തിന്‍റെ അടുത്ത ചീഫ് സെക്രട്ടറിയാവും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 2026 ജൂൺ വരെയാവും ചീഫ് സെക്രട്ടറി സ്ഥാനത്ത് ജയതിലകിന്‍റെ കാലാവധി.

സംസ്ഥാനത്തിന്‍റെ അമ്പതാം ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.

കേരള കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങി വരാൻ വിസമ്മതിച്ചതോടെയാണ് ജയതിലകിനെ ചീഫ് സെക്രട്ടറിയായി പരിഗണിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com