അമ്പൂരിയിൽ കെണിയിൽനിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി

ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി കെണിയിൽ കുടുങ്ങിയത്.
A leopard that escaped from a trap in Amboori was captured with a drugged shot.

അമ്പൂരിയിൽ കെണിയിൽനിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി

Updated on

തിരുവനന്തപുരം: അമ്പൂരിയിൽ കെണിയിൽനിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി. പന്നിക്കുവെച്ച കെണിയിൽ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നിതിനിടയിൽ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയെ കണ്ടെത്തി മയക്കു വെടിവയ്ക്കുകയായിരുന്നു.

ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി കെണിയിൽ കുടുങ്ങിയത്. കാരിക്കുഴി സെറ്റിൽ മെന്‍റിൽ പന്നിയെ പിടികൂടുന്നതിനായി ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും പുലി രക്ഷപ്പെടുകയായിരുന്നു.

ആദ്യം മയക്കുവെടി വച്ചതിന് പിന്നാലെ പുലി വസ്തു ഉടമ സുരേഷിനെ ആക്രമിച്ചു. തുടർന്ന് രണ്ടാമത്തെ മയക്കുവെടി വച്ചപ്പോൾ പുലി വല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com