ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്‍റെ ജാമ്യപേക്ഷ വിജിലൻസ് കോടതി തള്ളി

ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് കോടതി നടപടി
a padmakumar bail plea rejected kollam vigilance court

എ. പത്മകുമാർ

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് കോടതി നടപടി.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. രണ്ടു കേസുകളിലും നൽകിയ ജാമ്യാപേക്ഷ ജനുവരി 14 ന് വിജിലൻസ് കോടതി പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com