നദിയിലെ മൺകൂനയ്ക്ക് അരികിൽ നിർണായക സിഗ്നൽ; ട്രക്ക് തന്നെയെന്ന് നിഗമനം

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഗംഗാവലിയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇത് വരെ നദിയിലേക്ക് ഇറങ്ങാനായിട്ടില്ല
a signal of arjun s truck found from gangavali river
നദിയിലെ മൺകൂനയ്ക്ക് അരികിൽ നിർണായക സിഗ്നൽ കൂടി ലഭിച്ചു
Updated on

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ട്രാക്കിന്‍റെ നിർണായക സിഗ്നൽ ലഭിച്ചു. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്. അർജുന്‍റെ ട്രക്ക് തന്നെയാണതെന്നാണ് നിഗമനം. ട്രക്കിന്‍റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്‍റേയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റർ മാറി അഞ്ച് മീറ്റർ താഴ്ചയിലാണ് ട്രക്കിന്‍റേതെന്ന് കരുതുന്ന സിഗ്നൽ ലഭിച്ചത്. ട്രക്കും ക്യാബിനും വേർപെട്ടിട്ടില്ല.

അതേസമയം, പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഗംഗാവലിയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇത് വരെ നദിയിലേക്ക് ഇറങ്ങാനായിട്ടില്ല. ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തൽ. ഐബോഡ് സംഘത്തിന്‍റെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലിൽ നിർണായകമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com