വെള്ളായണി കാര്‍ഷിക കോളെജില്‍ വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച് സഹപാഠി

ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇരുവരും
വെള്ളായണി കാര്‍ഷിക കോളെജില്‍  വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച് സഹപാഠി
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണി കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച് സഹപാഠി. ആന്ധ്രാ സ്വദേശിനികളാണ് ഇരുവരും

ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇവർ. ഒരേ റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ആക്രമണത്തിനു പിന്നിൽ ഒരാളുടെ കൂടി സഹായം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

പൊള്ളലേറ്റതിനു പിന്നാലെ വിദ്യാർഥിനി നാട്ടിലേക്ക് പോവുകയായിരുന്നു. ഗുരുതര പൊള്ളൽ കണ്ടതിനെ തുടർന്ന് ബന്ധുകളുടെ നിർദ്ദേശ പ്രകാരം പെൺകുട്ടി പിന്നീട് കോളെജിലെത്തി പരാതി നൽകുകയായിരുന്നു. പരാതിക്കു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളെജ് നിയോഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com