
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാലാം വർഷ ബിരുദ വിദ്യാർഥിനി ലോഹിതയാണ് പിടിയിലായത്. ലോഹിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സഹപാഠിയെ പൊള്ളലേൽപ്പിച്ചതിനു പുറമേ മൊബൈൽ ചാർജർ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇരുവരും ആന്ധ്രാ സ്വദേശികളാണ്. ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇവർ. ഒരേ റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പൊള്ളലേറ്റതിനു പിന്നാലെ വിദ്യാർഥിനി നാട്ടിലേക്ക് പോവുകയായിരുന്നു. ഗുരുതര പൊള്ളൽ കണ്ടതിനെ തുടർന്ന് ബന്ധുകളുടെ നിർദേശ പ്രകാരം പെൺകുട്ടി പിന്നീട് കോളെജിലെത്തി പരാതി നൽകുകയായിരുന്നു. പരാതിക്കു പിന്നാലെ കോളെജ് അധികൃതർ പരാതി പൊലീസിന് കൈമാറുകയായിരുന്നു.