ഫൈറ്റർ വിമാനം കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സംഘമെത്തി

അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്.
A team from Britain arrived to transport the fighter jet

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് -35

Updated on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഇരുപത് ദിവസത്തോളമായി കുടങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനമായ എഫ് -35 ബി തിരികെ കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള സംഘമെത്തി.

അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417 എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടിഷ് വിദഗ്ധ സംഘം എത്തിയത്. എഫ് -35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.

തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും നടത്തും. ഇതിനായി ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കി. ബ്രിട്ടിഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com