വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയായിരുന്നു
A two-year-old girl died after falling from the stairs of her house
അസ്രാ

പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീര്‍ - സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയായിരുന്നു.

മാതാവ് സജീന തുണിയലക്കുന്നതിനിടെ കുട്ടി വീടിന്റെ മുകളിലോട്ട് പോവുകയായിരുന്നു. ഇതിനിടെ അസ്രായുടെ കാല്‍ വഴുതി താഴോട്ട് വീഴുകയായിരുന്നു.

Trending

No stories found.

Latest News

No stories found.