ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

മരിച്ചത് നാൽപ്പതുകാരനും പതിനേഴുകാരിയും. ബൈക്ക് റോഡിൽ നിർത്തിയ ശേഷം നടന്നു ചെന്ന് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് സൂചന.
Young man and a student died after jumping in front of a train in Alappuzha

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

representative image

Updated on

ആലപ്പുഴ: കരുവാറ്റയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത് (40), പതിനെഴുകാരിയായ പളളിപ്പാട് സ്വദേശിനി എന്നിവരാണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ കരുവാറ്റയിലാണ് സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിനു മുന്നിലേക്കാണ് ഇരുവരും ചാടിയത്.

ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡിൽ നിർത്തിയിട്ട ശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടർന്ന് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.

ശ്രീജിത്തും വിദ്യാർഥിനിയും തമ്മിലുളള ബന്ധമോ ആത്മഹത്യയ്ക്കുളള കാരണമോ ഇതുവരെ വ്യക്തമല്ല. പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com