കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി സിനോജ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്
അമൽ അനിൽ കുമാർ(21)
അമൽ അനിൽ കുമാർ(21)

കോട്ടയം: കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കോട്ടയം മള്ളൂശേരി പുത്തൻ പറമ്പിൽ അമൽ അനിൽ കുമാർ(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി സിനോജ് കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ യുവാവ് മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം 23 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.

Trending

No stories found.

Latest News

No stories found.