കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

കുതിര എടുപ്പ് ചടങ്ങിനിടെയാണ് അരുണിന് വീണ് പരുക്കേറ്റത്.
A young man injured in an accident during a festival celebration in Anchal, Kollam, died

കൊല്ലം അഞ്ചലിൽ ഉത്സവാഘോഷത്തിനിടെയുണ്ടയ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

Updated on

കൊല്ലം: അഞ്ചലിൽ ഉത്സവാഘോഷത്തിനിടെ സംഭവിച്ച അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. മലമേൽ സ്വദേശി അരുണാണ് മരിച്ചത്. അഞ്ചൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിനിടെ ചൊവ്വാഴ്ചയായിരുന്നു അപകടം.

കുതിര എടുപ്പ് ചടങ്ങിനിടെയാണ് അരുണിന് വീണ് പരുക്കേറ്റത്. കെട്ടുകാഴ്ചയുടെ അടിയില്‍പ്പെട്ടാണ് അരുണിന് ഗുരുതരമായി പരുക്കേറ്റത്.

വിദേശത്ത് ജോലിയുള്ള അരുൺ ഉത്സവം കഴിഞ്ഞ് തിരികെ പോകാനുള്ള തയാറെടുപ്പിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com