വാത്സല്യം എന്നു പറഞ്ഞ് വഷളത്തരത്തെ വെള്ളപൂശരുത്; സുരേഷ് ഗോപിക്കെതിരെ എ.എ.റഹിം

നിലപാടിനെ ന്യായീകരിക്കാൻ ശ്രമിച്ചത് കാണിച്ചതിനെക്കാൾ വലിയ വഷളത്തരമാണ്
വാത്സല്യം എന്നു പറഞ്ഞ് വഷളത്തരത്തെ വെള്ളപൂശരുത്; സുരേഷ് ഗോപിക്കെതിരെ എ.എ.റഹിം

കോഴിക്കോട്: മാധ്യമപ്രവർത്തകയ്ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവം വാത്സല്ല്യം എന്നു പറഞ്ഞ് വഷളത്തരത്തെ വെള്ള പൂശരുതെന്നു എ.എ. റഹീം എംപി. സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് കൊടുത്തെന്നു വ്യാജപ്രചരണം നടത്തി രാജ്യവ്യാപക പ്രതിഷേധം നടത്തിയവരാണ് ബിജെപിക്കാർ. ഇപ്പോൾ പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട ഒരാൾ ഇത്തരത്തിൽ പരസ്യമായി പെരുമാറിയിട്ട് ഒന്നും പറയാനില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ഫ്ലയിങ് കിസ് എന്നു പറഞ്ഞാണ് പർലമെന്‍റിന് അകത്തും പുറത്തും വലിയ പ്രചാരണങ്ങൾ നടത്തിയത്. ഇവിടെ ആ സ്ത്രീയോട് വളരെ വഷളത്തം നിറഞ്ഞ ശരീരഭാഷയും വർത്തമാനവുമാണ് നടത്തുന്നത്. ഒരു സ്ത്രീയെ സ്പർശിക്കാൻ ശ്രമിക്കുകയും അവർ അതിൽ ഒഴിഞ്ഞു മാറുകയും ചെയ്യുന്നു. വീണ്ടും അവരുടെ ദേഹത്തു വയ്ക്കുമ്പോൾ അത് എടുത്തുമാറ്റാൻ ശ്രമിക്കുന്നു. വിഷയത്തിൽ സ്മൃതി ഇറാനി അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് എന്താണെന്നും റഹീം ആരാഞ്ഞു. ആ നിലപാടിനെ ന്യായീകരിക്കാൻ ശ്രമിച്ചത് കാണിച്ചതിനെക്കാൾ വലിയ വഷളത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com