ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം; രൂപകൽപ്പനയ്ക്കു പിന്നിൽ മലയാളി

അപൂർവനേട്ടം കരസ്ഥമാക്കിയത് തൃശൂർ സ്വദേശി അരുൺ ഗോകുൽ
malayali designed aadhaar new logo

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

Updated on

തിരുവനന്തപുരം: ആധാർ സേവനങ്ങളുടെ പ്രചരണാർഥം യുണിക്ക് ഐഡിന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ദേശീയ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാംസ്ഥാനം മലയാളിക്ക്. തൃശൂർ സ്വദേശി അരുൺ ഗോകുലിനെയാണ് സമ്മാനം തേടിയെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ മിശ്ര ചിഹ്നം ഔദ്യോഗികമായി അനാവരണം ചെയ്തു.

ആധാർ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധിപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ കൂടുതൽ തെളിവാണ് മത്സരത്തിന് ലഭിച്ച സ്വീകാര്യതയെന്നും അധികൃതർ പറഞ്ഞു.

അരുൺ ഗോകുൽ രൂപകൽപ്പന ചെയ്ത ഉദയ് മാസ്കോട്ട് ആധാറിന്‍റെ പുതിയ ഔദ്യോഗിക ചിഹ്നമായി യുഐഡിഎഐ പ്രഖ്യാപിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ലളിതമാ‍യി മനസിലാക്കാൻ ജനങ്ങളെ സഹായിക്കും.

ആധാറുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ. വെരിഫിക്കേഷനുകൾ, വിവരങ്ങൾ പങ്കുവെയ്ക്കൽ, സാങ്കേതിക വിദ്യകൾ, സുരക്ഷിതമായ ഉപയോഗം തുടങ്ങി ആധാർ സേവനങ്ങളെ കുറിച്ചുള്ള ആശയവിനിമയത്തിനായി അരുൺ തയ്യാറാക്കിയ ചിഹ്നം യുഐഡിഎഐ ഉപയോഗപ്പെടുത്തും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com