പത്തനംതിട്ടയില്‍ ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍; ഏപ്രില്‍ 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11.10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും
പത്തനംതിട്ടയില്‍ ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍; ഏപ്രില്‍ 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Updated on

പത്തനംതിട്ട : ജില്ലയിലെ മണ്ണാറമലയില്‍ ആകാശവാണിയുടെ പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍ ഏപ്രില്‍ 28 ന് രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 100 വാട്സാണ് ട്രാന്‍സ്മിറ്ററിന്റെ പ്രസരണശേഷി. പത്തനംതിട്ടയിലെ ഫ്രീക്വന്‍സി 100 മെഗാഹെര്‍ഡ്‌സാണ്. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11.10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും.

പ്രക്ഷേപണിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കള്‍ക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും റേഡിയോ പരിപാടികള്‍ കേള്‍ക്കാം. പത്തനംതിട്ടയിലെ ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ മണ്ണാറ മലയിലായതിനാല്‍ 25 കിലോമീറ്റര്‍ ചുറ്റളവില്‍വരെ പരിപാടികള്‍ കേള്‍ക്കാനാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com