കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് എഎപി; അഭിനന്ദിച്ച് കെജ്രിവാൾ

കോൺഗ്രസിൽ നിന്നുള്ള സീറ്റുകളാണ് ബീന പിടിച്ചെടുത്തത്
 എഎപി സ്ഥാനർഥി ബീന കുര്യൻ
എഎപി സ്ഥാനർഥി ബീന കുര്യൻ
Updated on

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്ന് ആംആദ്മി പാർട്ടി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിലാണ് (ഏഴാം വാർഡ്) എഎപി സ്ഥാനർഥി ബീന കുര്യൻ വിജയിച്ചത്.

ഇതിനെ അഭിനന്ദിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ നിന്നുള്ള സീറ്റുകളാണ് ബീന പിടിച്ചെടുത്തത്. കേരളത്തിലേക്കുള്ള എഎപി വിപ്ലവത്തിന്‍റെ ആരംഭമാണിതെന്നും എഎപി കേരള ഘടകം എക്സിൽ അഭിപ്രായപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com