അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി
Abhimanyu murder case: Court rejects accused's plea for trial in a closed courtroom

അഭിമന‍്യു

Updated on

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ എസ്എഫ്ഐ വിദ‍്യാർഥിയായിരുന്ന അഭിമന‍്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ആവശ‍്യം കോടതി തള്ളി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസ് അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്ന് ആവശ‍്യപ്പെട്ട് ക‍്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് കോടതിയിൽ ഹർജി നൽകിയത്.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും വട്ടവട സ്വദേശിയുമായ അഭിമന‍്യു 2018 ജൂലൈ 2നാണ് കൊല്ലപ്പെട്ടത്. പുതിയ അധ‍്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്ഐ, ക‍്യാംപസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് കേസിന്‍റെ ആദ‍്യഘട്ടത്തിൽ ആരോപണം ഉയർന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com