തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരിയായ ഗായിക അമൃത സുരേഷിനെതിരേയും മോശം കമെന്‍റ് ഇട്ടയാൾക്കെതിരേയും മോശമായി ചിത്രീകരിച്ച യൂട്യൂബർക്കെതിരേയുമാണ് അഅഭിരാമി പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിരാമി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യൂട്യൂബർ തന്നെ വ്യക്തഹത്യ ചെയ്തുവെന്നും ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുകയാണ്. തന്‍റെ അമ്മയെ അപകീർത്തിപ്പെടുത്തുന്ന സമീപനം ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അഭിരാമി വ്യക്തമാക്കി. ഫെയ്സ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തുന്ന കമൻ്റ് രേഖപ്പെടുത്തിയ ആളുടെ പേരുവിവരവും ഗായിക വെളിപ്പെടുത്തി. താൻ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും ഗായിക കൂട്ടിച്ചേർത്തു.