പി.എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ സി. അലക്സിന്

കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം
പി.എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ സി. അലക്സിന്

ഏബിൾ സി. അലക്സ്

Updated on

തിരുവനന്തപുരം: തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി.എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ സി. അലക്സിന്. കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ വാർത്തകൾ പരിഗണിച്ചാണ് പുരസ്കാരം.

സംസ്ഥാന, ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ട. അധ്യാപകനുമായ ചേലാട് ചെങ്ങമനാടൻ സി.കെ. അലക്സാണ്ടറുടെയും, മേരിയുടെയും മകനായ ഏബിൾ, മെട്രൊ വാർത്ത ദിനപത്രത്തിന്‍റെ ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്‍റുമാണ്. ചേലാട് സെന്‍റ് സ്റ്റീഫൻസ് ബെസ്‌ അനിയാ സ്കൂൾ അധ്യാപിക സ്വപ്ന പോൾ ആണ് ഭാര്യ. മകൾ ഏഞ്ചലിൻ മരിയ ഏബിൾ.

കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടത്തുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com