എകെജി സെന്‍റര്‍ ആക്രമണക്കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സംഭവത്തെ തുടർന്ന് ഇയാൾ 2 വര്‍ഷമായി വിദേശത്ത് ഒളിവിലായിരുന്നു.
abscounding Youth Congress leader arrested in AKG center attack case
സുഹൈല്‍ ഷാജഹാന്‍
Updated on

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

കേസിന്‍റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇയാൾ 2 വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ എത്തുന്നതിനിടെയാണ് പിടിയിലാവുന്നത്. പടക്കം എറിയാന്‍ നിര്‍ദേശം നല്‍കിയത് നിര്‍ദേശം നല്‍കിയത് സുഹൈല്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com