തിങ്കളാഴ്ച എബിവിപി വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്തുടനീളം എബിവിപിയുടെ സമരങ്ങള്‍ക്കെതിരേ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാതലത്തിലാണ് സമരമെന്ന് എബിവിപി അറിയിച്ചു.
ABVP hartal on Monday

തിങ്കളാഴ്ച എബിവിപി ഹർത്താൽ

Updated on

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാനത്തുടനീളം എബിവിപിയുടെ സമരങ്ങള്‍ക്കെതിരേ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെകൂടി പശ്ചാതലത്തിലാണ് സമരമെന്ന് എബിവിപി അറിയിച്ചു.

പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെയ്ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി പ്രസ്താവനയില്‍ അറിയിച്ചു.

ഇതിന് ഉദാഹരമാണ് ശനിയാഴ്ച രാത്രിയില്‍ തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം. അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചു വിട്ടതെന്ന് എബിവിപി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com