'ക്ലാസിൽ പങ്കെടുക്കണം'; ഇഡിക്ക് മുന്നിൽ ഹാജരാകാന്‍ കഴിയില്ലെന്ന് എ.സി. മൊയ്തീന്‍

രണ്ടു ദിവസം അസൗകര്യമുള്ള കാര്യം ഇഡിയെ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു.
എ.സി. മൊയ്തീൻ
എ.സി. മൊയ്തീൻfile
Updated on

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്‍പാകെ ചൊവ്വാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് സിപിഎം നേതാവ് എ.സി. മൊയ്തീന്‍. രണ്ടു ദിവസം അസൗകര്യമുള്ള കാര്യം ഇഡിയെ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു.

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ക്ലാസിൽ പങ്കെടുക്കുന്നതിനായി എ.സി. മൊയ്തീന്‍ രാവിലെ തലസ്ഥാനത്തെത്തി.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. നീണ്ട 25 മണിക്കുർ നീണ്ടു നിന്ന റെയ്ഡാണ് അവസാനിച്ചത്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന.

സതീഷ്കുമാർ ബന്ധുക്കളുടെ പേരുകളിൽ ഈ ബാങ്കുകളിലെടുത്ത അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളെക്കുറിച്ച് അറിയുന്നതിനായാണ് പരിശോധന. മുൻ എംഎൽഎ എം.കെ. കണ്ണന്‍റെ നേതൃത്വത്തിലാണ് തൃശൂർ സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com