താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു

ലോറിയിൽ ഉണ്ടായ രണ്ടു പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.
Accident at Thamarassery Pass; Container lorry breaks Kokka's protective wall

അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി

Updated on

താമരശേരി: താമരശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്ത വാഹനത്തിന്‍റെ മുൻഭാഗത്തെ ചക്രങ്ങൾ വലിയ താഴ്ചയുളള കൊക്കയുടെ ഭാഗത്തായി പുറത്താണുളളത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ അതെ ഭാഗത്ത് തന്നെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

ലോറിയിൽ ഉണ്ടായ രണ്ടു പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പാർസൽ സാധനങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരത്തിൽ ഇപ്പോൾ താത്ക്കാലികമായി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോറിയുടെ പിൻഭാഗത്ത് കൂടുതൽ ഭാരം ഉളളതിനാലാണ് വാഹനം കൊക്കയിലേക്ക് മറിയാതെ നിന്നത്.

അപകടത്തിൽപ്പെട്ട വാഹനം പൂർണമായും മാറ്റിയതിന് ശേഷമേ വലിയ വാഹനങ്ങൾ ഭാഗത്തേക്ക് കടത്തിവിടുകയുളളൂ. താമരശേരി ചുരത്തിലും, അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾക്ക് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com