തിരുവനന്തപുരത്ത് മേല്‍പ്പാലത്ത് നിന്നും സ്കൂട്ടറിൽ യാത്രക്കാർ തെറിച്ചു വീണു; യുവതി മരിച്ചു

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം
accident at thiruvananthapuram
നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും സഹോദരികളും കുഞ്ഞും മേല്‍പ്പാലത്ത് നിന്നും താഴേക്ക് വീണു

തിരുവനന്തപുരം: വെൺപാലവട്ടത്ത് നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും സഹോദരികളും കുഞ്ഞും മേൽപ്പാലത്തിൽ നിന്നും തെറിച്ചു താഴെ വീണ് യുവതി മരിച്ചു.. കോവളം സ്വദേശിയായ സിമി (35) യാണ് മരിച്ചത്. സിമിയുടെ മകൾ മകൾ ശിവന്യ (3) സിനി (32) എന്നിവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മേൽപ്പാലത്തിൽ നിന്നും സ്കൂട്ടറിന്‍റെ നിയന്ത്രണം വിട്ടതോടെ മൂന്നു പേരും താഴേയ്ക്ക് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ പെയ്തതിനാൽ ചക്രം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.