
കൊച്ചി: ആലുവ അമ്പാട്ടുകാവിൽ ഓട്ടോറിക്ഷ ബന്ധിച്ച വടത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കേടായ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോ ഉപയോഗിച്ച് കെട്ടിവലിക്കുന്നതിനിടെയാണ് അപകടം. ഈ രണ്ട് ഓട്ടോകൾക്കുമിടയിലൂടെ ബൈക്ക് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അലുവ സ്വദേശി ഇ.എ.ഫഹദ് (20) ആണ് മരിച്ചത്. നാളെ ഐഎസ്ആർഒയിൽ തൊഴിൽ പരിശീലനത്തിന് കയറാനിരിക്കെയാണ് ദാരുണസംഭവമുണ്ടായത്.അപകടത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.