
കണ്ണൂർ: അഴീക്കോട്ട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. ക്ഷേത്രത്തിൽ തെയ്യം നടക്കുന്നതിനിടെയായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റയാളെ മംഗലാപുരത്തെ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ്.