കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു

കെട്ടിടത്തിന്‍റെ പെയിന്‍റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
accident during smart city construction, one person died
accident during smart city construction, one person died
Updated on

കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയായ ഉത്തം ആണ് മരിച്ചത്. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

കെട്ടിടത്തിന്‍റെ പെയിന്‍റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെയിന്‍റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീഴുകയായിരുന്നു. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉത്തമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്ന ഗോവണിക്കടിയില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com