ആക്‌സിഡന്‍റ് ജി ഡി എൻ‍ട്രി ഇനിമുതൽ മൊബൈൽ ഫോണിൽ ലഭ്യമാകും; വിശദമാക്കി കേരള പൊലീസ്

എൻട്രി ലഭ്യമാക്കുന്നതിന് കേരള പൊലീസിന്‍റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും പൊലീസ് വിശദമാകിയിട്ടുണ്ട്. 
ആക്‌സിഡന്‍റ് ജി ഡി എൻ‍ട്രി ഇനിമുതൽ മൊബൈൽ ഫോണിൽ ലഭ്യമാകും; വിശദമാക്കി കേരള പൊലീസ്
Updated on

തിരുവനന്തപുരം:  വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ ഇന്‍ഷൂറന്‍സ് ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളിൽ ജനറൽ എന്‍ട്രി (ജി.ഡി എൻട്രി)ക്ക് വേണ്ടി കയറിയിറങ്ങുന്നവരാണ് പലരും. എന്നാൽ ഇനിമുതൽ സ്റ്റേഷനിൽ നേരിട്ട് വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പൊലീസിന്‍റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങളും പൊലീസ് വിശദമാകിയിട്ടുണ്ട്. 

സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതിയാകും. 

വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് ജി ഡി എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്‍റെയും, ആക്‌സിഡന്‍റ് സംബന്ധമായതുമായ  വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പൊലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്. പൊതുജനങ്ങൾക്കായി  വിവിധ സേവനങ്ങൾ പോൽ ആപ്പിൽ ലഭ്യമാണെന്ന് പൊലീസ് അറിയിച്ചു. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com