കർണാടകയിൽ വാഹനാപകടം; കണ്ണൂർ‌ സ്വദേശികളുടെ കുഞ്ഞ് മരിച്ചു

ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു
accident in karnataka kannur natives one year old baby died

കർണാടകയിൽ വാഹനാപകടം; കണ്ണൂർ‌ സ്വദേശികളുടെ ഒരു വയസുള്ള കുഞ്ഞു മരിച്ചു

file image

Updated on

ബംഗളൂരു: കർണാടകയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു. കർണാടകയിലെ ചന്നപട്ടണത്തിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ അതുൽ-അലീന ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞാണ് മരിച്ചത്.

തൊട്ടു പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ച പുലർ‌ച്ചെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ അതുലും അലീനയും ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com