റോഡ് നിർമ്മാണത്തിനായി വഴിയടച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് പരിക്ക്

അതേസമയം ജിഷ്ണു അമിതവേഗത്തിൽ വന്നതിനാലാണ് അപകടമുണ്ടായതെന്നാണ് കരാരുകരാന്‍റെ വിശദീകരണം
റോഡ് നിർമ്മാണത്തിനായി വഴിയടച്ചു കെട്ടിയ  കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് പരിക്ക്
Updated on

കോട്ടയം: റോഡ് നിർമ്മാണത്തിനായി വഴിയടച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്. കാരാപ്പുഴ സ്വദേശി ജിഷ്ണുവിനാണ് പരിക്കേറ്റത്.

കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് സംഭവം. മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള റോഡിൽ ടൈൽ പാകുന്നതിനുള്ള പണി നടക്കുന്നതിന്‍റെ ഭാഗമായാണ് മുന്നറിയിപ്പില്ലാതെ കയർ വലിച്ചുകെട്ടിയിരിക്കുന്നത്. കയർ കഴുത്തിൽ കുരുങ്ങിയതും നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ ജിഷ്ണുവിനെ നാട്ടുകാർ ചേർന്നാണ് രക്ഷിച്ചത്.

അതേസമയം ജിഷ്ണു അമിതവേഗത്തിൽ വന്നതിനാലാണ് അപകടമുണ്ടായതെന്നാണ് കരാറുകാരന്‍റെ വിശദീകരണം. മാത്രമല്ല മുന്നറിയിപ്പ് ബോർഡ് വയ്ക്കാനുള്ള പണം സർക്കാരിൽ നിന്ന് കിട്ടുന്നില്ലെന്നും കരാറുകാരൻ വിശദീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com