
കോഴിക്കോട്: സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മേപ്പയ്യൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ അമൽ കൃഷ്ണ (17) ആണ് മരിച്ചത്.
നെല്യാടി റോഡിൽ വെച്ചാണ് അപകടം നടന്നത്. അമൽ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമലിനെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.