
മൂന്നാർ: മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവന്നു കാറിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. മൂന്നാർ പെരിയവര റോഡിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് പരിക്കേറ്റത്.
മുകളിൽ നിന്നുരുണ്ടുവന്ന പാറ മൺതിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നിരുന്നു. ഇതിൽ ഒരു ഭാഗമാണ് കാറിന്‍റെ ഡ്രൈവിംഗ് ഭാഗത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം റോഡിൽ നിന്ന് തെന്നിമാറി പുഴയുടെ സമീപം മൺതിട്ടയിൽ തങ്ങിനിന്നു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.